കോഴിക്കോട്: താമരശ്ശേരിയിയിൽ പത്താം ക്‌ളാസ് വിദ്യാർത്ഥിയെ ആക്രമിച്ചു കൊലപ്പെടുത്തിയ അഞ്ച് വിദ്യാർഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. 11 മണിക്ക് ഈ വിദ്യാർഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് പൊലീസ് നിഗമനം.
സ്വകാര്യ ട്യൂഷൻ സെന്‍ററിലെ യാത്രയയപ്പിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഡാൻസിൽ പാട്ടു നിന്ന് പോയപ്പോൾ, തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.
അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായിട്ടുണ്ട്. “ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും അവന്‍റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല” എന്ന് അക്രമികളായവിദ്യാർഥികൾ പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്.