+

പാലക്കാട് ചിറ്റൂരില്‍ ലോട്ടറി കടയില്‍ തീപിടിത്തം ലക്ഷങ്ങളുടെ നഷ്ടം

ചിറ്റൂര്‍ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന കല്ലിങ്കല്‍ സ്വദേശി കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള അക്ഷയ ലോട്ടറി ഏജന്‍സിയില്‍ തീപിടുത്തം. സ്ഥാപനത്തില്‍ വില്‍പനയ്ക്കായി കരുതിയ ലോട്ടറി ടിക്കറ്റ്, സമ്മാനാര്‍ഹമായ ലോട്ടറികള്‍, 3 ലക്ഷം രൂപയുടെ നോട്ടു കെട്ടുകള്‍, ടിവി, കംപ്യൂട്ടര്‍, പ്രിന്റര്‍, ഫര്‍ണിച്ചര്‍ എന്നിവ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

പാലക്കാട്: ചിറ്റൂര്‍ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന കല്ലിങ്കല്‍ സ്വദേശി കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള അക്ഷയ ലോട്ടറി ഏജന്‍സിയില്‍ തീപിടുത്തം. സ്ഥാപനത്തില്‍ വില്‍പനയ്ക്കായി കരുതിയ ലോട്ടറി ടിക്കറ്റ്, സമ്മാനാര്‍ഹമായ ലോട്ടറികള്‍, 3 ലക്ഷം രൂപയുടെ നോട്ടു കെട്ടുകള്‍, ടിവി, കംപ്യൂട്ടര്‍, പ്രിന്റര്‍, ഫര്‍ണിച്ചര്‍ എന്നിവ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.വ്യാഴാഴ്ച രാത്രി 8 ന് കടയടച്ച് പോയതായിരുന്നു. 

ചിറ്റൂര്‍ ബോയസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് കണ്ടുമടങ്ങുന്നവരാണ് ഷട്ടര്‍ ഇട്ട് പൂട്ടിയ കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പട്രോളിംഗ് നടത്തുന്ന പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ച് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ഷട്ടര്‍ പൂട്ടിയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

പിന്നിട് ഷട്ടറില്‍ വിടവ് ഉണ്ടാക്കി തീയണയ്ക്കുകയായിരുന്നു. അതിനുള്ളില്‍ തന്നെ കടയ്ക്കുള്ളിലെ മിക്കതും പുര്‍ണമായും കത്തിനശിച്ചു. പെട്ടെന്ന് തീ അണച്ചതിനാല്‍ സമീപത്തെ കടകളിലേക്ക് തീ പടരാതെ തടയാന്‍ സാധിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 70 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

facebook twitter