+

പ്രണയം നടിച്ച് വിവാഹ വാ​ഗ്‍ദാനം നൽകി പീഡിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ

അറസ്റ്റ് യുവതിയുടെ പരാതിക്ക് പിന്നാലെ

മലപ്പുറം : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാ​ഗ്‍ദാനം നൽകി പീഡിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. 

 SHO പി വിഷ്ണുവിന്റെ നേതൃത്വത്തിൽ  ബാം​ഗ്ലൂരിൽ വെച്ചാണ് ജുനൈദിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി രണ്ട് വർഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്‌ന ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

 നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.
 

facebook twitter