+

പാലക്കാട് വിദ്യാര്‍ഥിനിയും ബന്ധുവായ യുവാവും മരിച്ചത് ആത്മഹത്യയെന്ന് പോലീസ്

വണ്ടിത്താവളം മുതലമട പത്തിച്ചിറയില്‍ വീട്ടില്‍ വിദ്യാര്‍ഥിനി തുങ്ങി മരിച്ച സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന് കൊല്ലങ്കോട് പോലീസ് എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ സി.കെ. രാജേഷ് അറിയിച്ചു

പാലക്കാട്: വണ്ടിത്താവളം മുതലമട പത്തിച്ചിറയില്‍ വീട്ടില്‍ വിദ്യാര്‍ഥിനി തുങ്ങി മരിച്ച സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന് കൊല്ലങ്കോട് പോലീസ് എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ സി.കെ. രാജേഷ് അറിയിച്ചു. ഇന്നലെ ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ റിപ്പോര്‍ട്ടാണ് പോലീസ്  അറിയിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടിലെത്തിച്ച മൃതദേഹം ആചാരചടങ്ങുകള്‍ക്ക് ശേഷം സംസ്‌ക്കാരം നടത്തി.

 നെണ്ടാന്‍ കിഴായ അയ്യപ്പന്റെ മകള്‍ അര്‍ച്ചനയെ (15)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിച്ച മൃതദേഹത്തില്‍ സഹപാഠികള്‍ അധ്യാപകര്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികളും എത്തി അനുശോചിച്ചിരുന്നു. കോട്ടപ്പള്ളം കൃഷ്ണന്റെ മകന്‍ ഗിരീഷും സമാനമായ രീതിയില്‍ തുങ്ങി മരിച്ചിരുന്നു. ഗിരീഷിന്റേയും മൃതദേഹം വീട്ടിലെത്തിച്ച് ചടങ്ങുകള്‍ക്ക് ശേഷം സംസ്‌കാരം നടത്തി.

facebook twitter