+

കണ്ണൂർ ജില്ലയിലെ പ്രമുഖ തെയ്യം കോലധാരികളെ ആദരിക്കും : അടൽജി സേവാ കേന്ദ്ര ട്രസ്റ്റ്

അടൽജി സേവാ കേന്ദ്ര ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അടൽജി ജന്മശതാബ്ദി ആഘോഷം മാർച്ച് അഞ്ചിന് വൈകിട്ട് നാലു മണിക്ക് ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂർ: അടൽജി സേവാ കേന്ദ്ര ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അടൽജി ജന്മശതാബ്ദി ആഘോഷം മാർച്ച് അഞ്ചിന് വൈകിട്ട് നാലു മണിക്ക് ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ പ്രമുഖ തെയ്യം കോലധികാരികളെ മേജർ രവി ആദരിക്കും. അഡ്വ. കെ.കെ ബലറാം, കെ. രഞ്ജിത്ത്, കെ.കെ വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ അടൽജി സേവാ കേന്ദ്രം ചെയർമാൻ യു.ടി ജയന്തൻ, വൈസ് ചെയർമാൻ ടി.സി മനോജ് , ഡയറക്ടർ വിജയൻ വട്ടിപ്രം, എം. അനിഷ് കുമാർ, അരുൺ കൈതപ്രം എന്നിവർ പങ്കെടുത്തു.

facebook twitter