കണ്ണൂർ: ലഹരിക്കെതിരെ മാർച്ച് 10 മുതൽ 12 വരെ സി.പി.എം ബോധവൽക്കരണ പദയാത്ര നടത്തുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് അഞ്ച് മണിക്ക് 236 കേന്ദ്രങ്ങളിൽ ഒരു ലോക്കലിൽ നിന്നും മറ്റൊരു ലോക്കലിലേക്കാണ് പദയാത്ര നടത്തുന്നത്. ലഹരിക്കെതിരെ പ്ളക്കാർഡുകൾ പിടിച്ചു വിദ്യാർത്ഥികളും യുവജനങ്ങളും ബഹുജനങ്ങളും പദയാത്രയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാറുകൾ നടത്തുമെന്നും ജയരാജൻ പറഞ്ഞു.
ലഹരി തടയാൻ എക്സൈസ് - പൊലിസ് വകുപ്പുകൾക്ക് മാത്രം കഴിയില്ല. അവർ നടപടിയെടുക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടു മാത്രം കഴിയില്ല ലഹരിക്കടിമയായാൽ ആ കുട്ടി മാത്രമല്ല കുടുംബവും നശിക്കുമെന്നും എം. വിജയരാജൻ പറഞ്ഞു.
Trending :