+

'ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി നൽകും' : മന്ത്രി ഗണേഷ് കുമാർ

'ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി നൽകും' : മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി മുതൽ നൽകുമെന്ന് വ്യക്തമാക്കി മന്ത്രി കെ.ബി ഗണേഷ് കുമാർ. അതേസമയം ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും. മുഖ്യമന്ത്രി 625 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതോടെ അടുത്ത മാസം മുതൽ ഒന്നാം തീയതി ശമ്പളം നൽകും. എല്ലാ മാസവും 50 കോടി രൂപ ധനസഹായം സംസ്ഥാനം നൽകും. SBI യുമായി ചേർന്ന് 100 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം വരുമാനത്തിൻ്റെ 5 ശതമാനം എല്ലാ ദിവസവും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ മാറ്റി വെക്കും. 262.94 കോടി രൂപ ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെ കുടിശികകൾ അടച്ചു തീർക്കാൻ ഉപയോഗിച്ചു. കെഎസ്ആർടിസിയ്ക്ക് 148 അക്കൗണ്ട് ഉണ്ടായിരുന്നു. ഇവയെല്ലാം ക്ലോസ് ചെയ്തെന്നും മന്ത്രി പറഞ്ഞു.

facebook twitter