+

കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചിയിൽ  ഒൻപതാം ക്ലാസുകാരൻ സഹോദരിയെ  പീഡിപ്പിച്ചതായി പരാതി. പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തു. 2024 ഡിസംബറിലാണ് പീഡനം നടന്നത്. ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി:കൊച്ചിയിൽ  ഒൻപതാം ക്ലാസുകാരൻ സഹോദരിയെ  പീഡിപ്പിച്ചതായി പരാതി. പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തു. 2024 ഡിസംബറിലാണ് പീഡനം നടന്നത്. ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

ആറാം ക്ലാസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. വീട്ടിൽവച്ചാണ് പീഡനം നടന്നത്. ഭയം കാരണം കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. സ്വകാര്യ ഭാഗത്ത് വേദന വർധിച്ചതോടെ കൂട്ടുകാരിയോട് വിവരം പറയുകയായിരുന്നു. തുടർന്ന് അധ്യാപകർ വിവരം അറിയുകയും ശിശുക്ഷേമ സമിതിയെ അറിയിക്കുകയുമായിരുന്നു.

ശിശുക്ഷേമ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. കൂടുതൽ നടപടികൾ നിയമോപദേശത്തിന് ശേഷമെന്ന് പൊലീസ് അറിയിച്ചു. 
 

Trending :
facebook twitter