കൂത്തു പറമ്പ്: കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരുക്കേറ്റുകണ്ടേരി തസ്മീറ മൻസിലിൽ മുഹമ്മദ് ഷാദിലിനാണ് (16) പരിക്കേറ്റത്.
തിങ്കളാഴ്ച്ചപുലർച്ചെ അഞ്ച് മണിയോടെ പിതാവ് താജുദീനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ പോകവേ മുള്ളൻ പന്നി റോഡിന് കുറെ ചാടുകയായിരുന്നു. മുള്ള് കയറി സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.