കണ്ണൂർ ജില്ലയിൽ ഐ എച്ച് ആർ ഡി ക്യാമ്പസുകളിൽ നാളെ സ്നേഹത്തോൺ കൂട്ടയോട്ടം നടത്തും

01:45 PM Mar 06, 2025 | AVANI MV

കണ്ണൂർ:ജില്ലയിലെ ഐ എച്ച് ആർ ഡി കീഴിലുള്ള എൺപത്തി എട്ടോളം ക്യാമ്പസുകളിൽ നാളെ സ്നേഹത്തോൺ കൂട്ടയോട്ടം നടത്തുമെന്ന് നെരുവമ്പ്രത്തെകോളജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പാൾ ജെയ്സൺ ഡി ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

യുവജനങ്ങൾക്കിടയിൽ വർദ്ദിച്ചുവരുന്ന അക്രമവാസനക്കെതിരെയും ലഹരിക്കെതിരേയും സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. കൂട്ടയോട്ടത്തിനു ശേഷം വിദ്യാർത്ഥികളുടെ  സ്നേഹമതിലും സ്നേഹ സംഗമസംഗമവും ഒരുക്കീട്ടുണ്ട്. സാംസ്കാരിക നായന്മാരുൾപ്പടെ പ്രമുഖർ സ് നേഹ സംഗമത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കും.

 കണ്ണൂർ കാൽ ടെക്സിൽ നിന്നും നാളെ കാലത്ത് എട്ട് മണിക്ക് പഴയ ബസ്സ് സ്റ്റാന്റിലേക്കും മറ്റുള്ള കേന്ദ്രങ്ങളിൽ ഒമ്പത് മണിക്കുമാണ്കൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വിവിധ കോളേജ് പ്രിൻസിപ്പിൾ മാരായ ശ്രീനിവാസൻ കെ കെ, ജോന ആർ പി , ദിവ്യ കെ എന്നിവരും പങ്കെടുത്തു.