തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്റ്റേഷനറി കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ ഇതരസംസ്ഥാന തൊഴിലാളി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ .
പശ്ചിമബംഗാൾ സ്വദേശി അക്തർ ജമാൻ പ്രമാണി, തലശേരി സ്വദേശി പി. ഉമേഷ്,പാലയാട് സ്വദേശികളായ വേണുഗോപാൽ, ജീവിനേഷ്, എന്നിവരാണ് പിടിയിലായത്. തലശേരി നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.