കണ്ണൂർ :മകരസംക്രമം മുതൽ മഹാശിവരാത്രി വരെ പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുത്തവരുടെ ആദ്യ സംഗമം കണ്ണൂരിൽ നടക്കും.മാർച്ച് 9ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന സംഗമം ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണു സോമയാജിപ്പാട് ഉദ്ഘാടനം ചെയ്യും.
മഹാ കുംഭ് സത്സഗ സമിതി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.സ്വാമി സാധു വിനോദൻ, ആത്മ ചൈതന്യ, പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ, ശ്രീകാന്ത് ഭട്ടതിരിപ്പാട് ,രവീന്ദ്രനാഥ് ചേലേരി,തുടങ്ങിയവർ സംബന്ധിക്കും ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിക്കും. പ്രധാനമായും കണ്ണൂർ ജില്ലയിൽ നിന്ന് മഹാ കുംഭമേളയിൽപങ്കെടുത്തവരുടെ സംഗമമാണ് നടക്കുന്നതെന്ന് സംഘാടകസമിതി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അറിയിച്ചു.