ഇരിട്ടി : എം.ഡി എം എ യുമായി മൂന്ന് പേർ പിടിയിൽ. ഇരിട്ടി ഉളിക്കൽ നുച്ചിയാടാണ് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായത്.
നുച്ചിയാട് സ്വദേശി മുബഷീർ (31), കർണ്ണാടക സ്വദേശികളായ കോമള, അബ്ദുൾ ഹക്കിം (32)എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും, ഇരിട്ടി ഡിവൈഎസ്‌പിയുടെ കീഴിലുള്ള സ്ക്വാഡും, ഉളിക്കൽ പോലീസും സംയുക്തമായി പിടികൂടിയത്. പ്രതികൾ എം.ഡി.എം.എ വിൽപ്പനക്കാരാണെന്ന് പൊലിസ് അറിയിച്ചു.