കണ്ണൂർ:നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി.) നേതൃത്വത്തിൽ റെയിൽ യാത്രക്കാരുടെ കൂട്ടായ്മയും ഇഫ്താർ സംഗമവും കണ്ണൂരിൽ സംഘടിപ്പിച്ചു. സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.
എൻ.എം.ആർ.പി.സി. ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. റെയിൽവേയുടെ നീതി നിഷേധത്തിനെതിരെ പോരാടിയ ആർട്ടിസ്റ്റ് ശശികലയെ അഡ്വ. റഷീദ് കവ്വായി പൊന്നാട അണിയിച്ച് ആദരിച്ചു. എൻ.എം.ആർ.പി.സി.ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തീയറേത്ത് , റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി. വിജിത്ത്കുമാർ , ടി.വിജയൻ,ചന്ദ്രൻ മന്ന, ജമാൽ സിറ്റി, കെ.മോഹനൻ ,മനോജ് കൊറ്റാളി, സി.കെ.ജിജു, രാജു ചാൾസ് ,സൗമി ഇസബൽ എന്നിവർ പ്രസംഗിച്ചു.