ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ നിറച്ച ചിത്രം മികച്ച പ്രതികരണം നേടിയാണ് ‘പ്രാവിന്‍കൂട് ഷാപ്പ് തിയേറ്റര്‍ വിട്ടത്. ഇപ്പോഴിതാ സിനിമ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കുകയാണ്. വിഷു ആഘോഷമാക്കാന്‍ ഏപ്രില്‍ 11 ന് സോണി ലിവിലൂടെയാണ് സിനിമ ഒടിടിയില്‍ എത്തുന്നത്.
ചാന്ദ്‌നീ ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാവിന്‍ കൂട് ഷാപ്പ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ ആര്‍ അന്‍സാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ കലൈ കിംഗ്സണ്‍, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍ സ്നേക്ക് പ്ലാന്റ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, വിതരണം എ ആന്റ് എ എന്റര്‍ടെയ്ന്‍മെന്റ്സ്, പി ആര്‍ ഒ- എ എസ് ദിനേശ്.