അഞ്ചരക്കണ്ടി: പനയത്താം പറമ്പ മത്തി പാറയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച മുട്ടന്നൂർ കോൺ കോഡ് കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി കെ.ടി. റസലിന് (19) നാടിൻ്റെ യാത്രാമൊഴി. ഭൗതിക ശരീരം ഒരു നോക്കു കാണാൻ വേങ്ങാട് കുരിയോട് ജാസ്മിൻ ഹൗസിൽ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. റസലിൻ്റെ വിയോഗം താങ്ങാനാവാതെ ഒരു നോക്കുപോലും പ്രീയ കൂട്ടുകാരൻ്റെ നിശ്ചേതനമായ ശരീരം കാണാനാവാതെ സഹപാഠികൾ തേങ്ങി പരസ്പരം കണ്ണീർ വാർത്തു.
മകൻ്റെ മരണവാർത്തയറിഞ്ഞ് പിതാവ് ടി.കെ അബ്ദുൽ റസാഖ് ഗൾഫിൽ നിന്നുമെത്തിയിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാൻ നൂറ് കണക്കിനാളുകളാണ് എത്തിയത്.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപി അനിത,കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കെകെ ജയപ്രകാശ്. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ സി അബ്ദുൽ ഖാദർ, രാജേഷ് മാത്യു,നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപൻ തൈക്കണ്ടി, ബിജെപി ധർമ്മടം നിയോജകമണ്ഡലം സെക്രട്ടറി സനോജ് നെല്ലിയാടൻ,കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി റസാഖ് മാണിയൂർ, കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ധനജ്ഞയൻ, ജില്ലാ സെക്രട്ടറി ടി കെ അനീഷ്,കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽ കുമാർ,സെക്രട്ടറി കബീർ കണ്ണാടി പറമ്പ്, ട്രഷറർ കെ സതീശൻ, വേങ്ങാട് ഇ കെ എൻ എസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രേഖാദാസ്, തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വൈകിട്ട് മട്ടന്നൂർ പാലോട്ടു പള്ളി ഖബർസ്ഥാനിൽ കബറടക്കി.