+

സോമനാഥ ക്ഷേത്രജ്യോതിർലിംഗ ദർശനം കണ്ണൂരിൽ

ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്ക് മുൻപ് ദിവ്യ പ്രതിഷ്ഠയുണ്ടായിരുന്ന ജ്യോതിർലിംഗം മാർച്ച് 17 ന് വൈകുന്നേരം 5.30 ന് കണ്ണൂരിലെ ഭക്തർക്ക് കാണാൻ സൗകര്യമൊരുക്കുമെന്ന് ആർട്ട് ഓഫ് ലിവിങ്ങ് കണ്ണൂർ ജില്ലാഭാരവാഹികൾ അറിയിച്ചു.


കണ്ണൂർ:ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്ക് മുൻപ് ദിവ്യ പ്രതിഷ്ഠയുണ്ടായിരുന്ന ജ്യോതിർലിംഗം മാർച്ച് 17 ന് വൈകുന്നേരം 5.30 ന് കണ്ണൂരിലെ ഭക്തർക്ക് കാണാൻ സൗകര്യമൊരുക്കുമെന്ന് ആർട്ട് ഓഫ് ലിവിങ്ങ് കണ്ണൂർ ജില്ലാഭാരവാഹികൾ അറിയിച്ചു.

 വൈകുന്നേരം 5.30 ന് ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ജ്യോതിർലിംഗദർശനം നടക്കുക. ലോകാരാധ്യനായ ശ്രീശ്രീ രവിശങ്കറിൻ്റെ പ്രധാന ശിഷ്യനായ സ്വാമി സദ്യോജാതാ ജി യുടെ നേതൃത്വത്തിലാണ് ജ്യോതിർലിംഗദർശനത്തിനുള്ള സൗകര്യമൊരുക്കുക. വാർത്താ സമ്മേളനത്തിൽ ആർട്ട് ഓഫ് ലിവിങ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് രാജേഷ് കൃഷ്ണ തെക്കൻ, സെക്രട്ടറി പി.കെ രാജേഷ്, സഞ്ജു മോഹൻ,പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

facebook twitter