+

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കൈമാറുന്നത് സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നു: അഡ്വ. കെ. ശ്രീകാന്ത്

ബിജെപി കണ്ണൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു. ചടങ്ങില്‍ മണ്ഡലം ഭാരവാഹികളുടെ ചുമതലയേറ്റെടുക്കലും നോര്‍ത്ത്  ജില്ലാ പ്രസിഡണ്ടന്റ് കെ.കെ. വിനോദ്കുമാറിന് സ്വീകരണവും നല്‍കി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്  കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു. ചടങ്ങില്‍ മണ്ഡലം ഭാരവാഹികളുടെ ചുമതലയേറ്റെടുക്കലും നോര്‍ത്ത്  ജില്ലാ പ്രസിഡണ്ടന്റ് കെ.കെ. വിനോദ്കുമാറിന് സ്വീകരണവും നല്‍കി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്  കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കൈമാറുന്നത് ബോധപൂര്‍വ്വം സര്‍ക്കാര്‍ വൈകിപ്പിക്കുന്നതായി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ ബജറ്റില്‍ വിവിധ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ച 7746.3 കോടി രൂപയില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 15 ദിവസം മാത്രം ശേഷിക്കെ 3967.77 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചിലവഴിച്ചത്. 50 ശതമാനം മാത്രം. ഇതില്‍തന്നെ 25 ശതമാനം കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തികള്‍ക്ക് നല്‍കിയ തുകയാണ്. 

സംസ്ഥാനത്ത് വികസനം വഴി മുട്ടിയ സ്ഥിതിയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി വിഹിതം വൈകിപ്പിക്കാനായി ഇടത് ആഭിമുഖ്യമുളള യൂണിയന്‍ നേതാക്കളായ ജീവനക്കാര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ സാമൂഹ്യ സാഹചര്യം ആശങ്കാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയുടെ പിടിയിലാണ് സംസ്ഥാനമുളളത്. ലഹരിക്കടിമകളായ ഒരു തലമുറ കേരളത്തില്‍ വളരുന്നു. ഇതിന് തടയേണ്ട സംസ്ഥാന സര്‍ക്കാറിന് ഇത് സാധിക്കുന്നില്ല. മാഫിയകളുമായുളള ഭരണകൂടത്തിന്റെ ബന്ധമാണ് ഇതിന് കയാണ്. ലഹരിയുടെ നീരാളിപിടുത്തത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പൂര്‍ണ്ണമായും ബിജെപി ക്കനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് കയറി ചെല്ലാന്‍ സാധിക്കാത്ത ഇടങ്ങളിലെല്ലാം വര്‍ദ്ധിച്ച സ്വീകാര്യതയാണ് നലിവില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പാര്‍ട്ടി വളരുകയാണ്. ബിജെപിയുടെ വളര്‍ച്ചയിലെ ആശങ്ക സിപിഎം പോലും അംഗീകരിച്ചു കഴിഞ്ഞു. പാര്‍ട്ടി സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ ബിജെപി വളര്‍ച്ചയെ സമ്മതിച്ചിരിക്കുന്നു. ബിജെപി വളര്‍ച്ചയില്‍ വിറളി പൂണ്ട് പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണ്. മുഖ്യധാരാ മാധ്യമങ്ങളും ഇവയിലെ നല്ലൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും ഇതിന് കുടപിടിക്കുകയാണ്. മികച്ച പ്രവര്‍ത്തനങ്ങളും പദ്ധതികളും തമസ്‌ക്കരിക്കുകയും മറുഭാഗത്ത് കുപ്രചരണം നടത്തുകയും ചെയ്യുന്നു. ബിജെപി-മോദി വിരോധം ചിലര്‍ക്ക് തലയ്ക്ക് പിടിച്ചിരിക്കുകയാണ്. ഭരണപരാജയവും പാര്‍ട്ടിയിലെ തൊഴുത്തില്‍ കുത്തും മറച്ചുവെയ്ക്കാന്‍ സിപിഎമ്മും സംസ്ഥാന ഭരണകൂടവും കിണഞ്ഞ് ശ്രമിക്കുകയാണ്.

ആശാവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല അവരെ അപമാനിക്കാനും ആക്ഷേപിക്കാനും തയ്യാറാവുകയാണ് സംസ്ഥാന ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു. 
ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ബിനില്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡണ്ട്  കെ.കെ. വിനോദ്കുമാര്‍, ദേശീയ സമിതിയംഗം സി. രഘുനാഥ്,  മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ ഗിരീഷ്ബാബു, അഡ്വ. ശ്രീകാന്ത് വര്‍മ്മ, അര്‍ച്ചന വണ്ടിച്ചാല്‍, ജില്ലാ നേതാക്കളായ അരുണ്‍ കൈതപ്രം, പി. സലീന എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറിമാരായ  ഷഖില്‍ സ്വാഗതവും ജിജു വിജയന്‍ നന്ദിയും പറഞ്ഞു.

facebook twitter