തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഞായറാഴ്‌ച ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറും

04:27 PM Mar 15, 2025 | AJANYA THACHAN

കണ്ണൂർ : തൃച്ചംബരം  ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഞായറാഴ്‌ച ക്ഷേത്രത്തിൽ പഞ്ചാരിമേളം  അരങ്ങേറും.   കാൽനൂറ്റാണ്ടായി  തലശേരി തിരുവങ്ങാട്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ച്‌വരുന്ന  സോപാനം  വാദ്യകലാലയത്തിലെ  കലാകാരന്മാരാണ്‌  പഞ്ചാരിമേളം നടത്തുന്നത്‌. രാവിലെ  7 മണിക്ക് ക്ഷേത്ര പരിസരത്താണ്‌ മേളം. ചെറുതാഴം രാജീവ്‌ മാരാറുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ  രണ്ട്‌ സ്‌ത്രീകളും 11 വിദ്യാർഥികളുമടങ്ങിയ  സംഘത്തിൽ അമ്പതോളം കലാകാരന്മാർ  അണിനിരക്കും. ഒന്നരമണിക്കൂറാണ്‌ പഞ്ചാരിമേളം. പഞ്ചാരിമേളം പരിശീലനത്തിന്‌ പ്രായപരിധിയില്ലാതെ സ്‌ത്രീകളും മുതിർന്ന പുരുഷന്മാരും ജാതിമത ഭേദമില്ലാതെ കടന്നുവരുന്നത്‌ സ്വാഗതാർഹമെന്ന്‌ വാദ്യകലാലയം കൺവീനർ  സുരാജ്‌ കൃഷ്‌ണൻ  പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഗിരീഷ്‌ പൂക്കോത്ത്‌, പി പി ദീലിപൻ, വി രാജു, ഡോ. എ ശ്രീദേവി എന്നിവർ പങ്കെടുത്തു.