+

ടി ഗോവിന്ദൻ അഖിലേന്ത്യ രജത ജൂബിലി വോളി : ലോഗോ പ്രകാശനം ചെയ്തു

ടി ഗോവിന്ദൻ അഖിലേന്ത്യ രജത ജൂബിലി വോളി : ലോഗോ പ്രകാശനം ചെയ്തു

പയ്യന്നൂർ : പയ്യന്നൂർ സ്പോർട്സ് ആൻ്റ് കൾച്ചറൽ ഡവലപ്മെൻ്റ അസോസിയേഷൻ സംഘടിപ്പിക്കുന്ന ടി ഗോവിന്ദൻ അഖിലേന്ത്യ രജത ജൂബിലി വോളിബോൾ ടൂർണ്ണമെൻ്റ് മെയ് 12 മുതൽ 18 വരെ പയ്യന്നൂർ ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കും.

സംഘാടക സമിതി ഓഫീസിൽ  ടൂർണമെൻ്റ് ലോഗോ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ  പ്രകാശിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.

നഗരസഭ ചെയർമാൻ കെ വി ലളിത,  സി സത്യപാലൻ,  ശശി വട്ടക്കൊവ്വൽ, പ്രൊഫ. എം രാജഗോപാലൻ, ടി വിശ്വനാഥൻ, എം രാഘവൻ, കെ കെ ഗംഗാധരൻ, പി ഗംഗാധരൻ, ഇക്ബാൽ പോപ്പുലർ, കെ പി ബാലകൃഷ്ണ പൊതുവാൾ എന്നിവർ സംസാരിച്ചു. ടി കെ വേണു ഹൈ ലൈറ്റ് ആണ് ലോഗോ രൂപകൽപ്പന ചെയ്തത്.

facebook twitter