+

മുനമ്പത്ത് എന്താണ് വേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ: എം. വി ഗോവിന്ദൻ

മുനമ്പത്ത് എന്താണ് വേണ്ടതെന്ന് ഹൈക്കോടതി പറയട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ: മുനമ്പത്ത് എന്താണ് വേണ്ടതെന്ന് ഹൈക്കോടതി പറയട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിഷൻ നിയമനം റദ്ദാക്കിയതിൽ അപ്പീലിന് പോകില്ല'ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ ജമാത്തെ ഇസ്ലാമിയും എസ്.ഡി.പി ഐയുമാണ് ആശാവർക്കാർ മാരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്.

തങ്ങൾ യാതൊരു സമരത്തിനും എതിരല്ല. വർഷങ്ങളോളം നീണ്ടുനിന്ന സമരങ്ങൾ കണ്ടതാണ് കേരളമെന്നും ഈ കാര്യത്തിൽ ചർച്ച ചെയ്യണോയെന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ആശാവർക്കർമാരുടെ സമരത്തിന് എതിരല്ല എന്നാൽ തെറ്റായ രീതിയിൽ സമരത്തെ ഉപയോഗിക്കുന്നതിലാണ് എതിരഭിപ്രായമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

facebook twitter