+

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി.ഗോവിന്ദന് ജന്മനാടിൻറെ സ്വീകരണം

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി.ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം നൽകി. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മോറാഴയിൽ സ്വീകരണം നൽകിയത്

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി.ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം നൽകി. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മോറാഴയിൽ സ്വീകരണം നൽകിയത്. 

മൊറാഴ കുഞ്ഞരയാൽ പരിസരത്ത് നിന്നും വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു. (വിഷ്വൽ ) തുടർന്ന് സി.എച്ച് സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. വരാൻ പോകുന്ന 2026 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മൂന്നാം എൽഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വരുന്നതിന് വേണ്ടിയുള്ള ശ്രമകരമായ ഒരു സമ്മേളനം കൂടിയാണ് കൊല്ലത്ത് നടന്നത് എന്ന് സ്വീകരണത്തിന് നന്ദി അറിയിച്ച് എം വി ഗോവിന്ദൻ  പറഞ്ഞു.

വികസിത - അർദ്ധ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് 24 ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തിൽ ഉണ്ടായ ഉന്നം. സമ്മേളനം ചേരുക മാത്രമല്ല, കേരളത്തിന്റെ പുതുവഴികൾ എന്താണെന്ന് മനസ്സിലാക്കി പിണറായി വിജയൻ അവതരിപ്പിച്ച നവ കേരളത്തിന്റെ  പുതുവഴികൾ എന്ന രേഖ ഈ സമ്മേളനത്തെ ചരിത്രപ്രസിദ്ധമാക്കിയെന്നും എം വി ഗോവിന്ദൻ  പറഞ്ഞു.

facebook twitter