+

ചികിത്സാ സഹായത്തിന് കാത്തു നിന്നില്ല, വേദനയില്ലാത്ത ലോകത്തേക്ക് ഷീജ യാത്രയായി

തലച്ചോറിലുണ്ടായ ഗുരുതരമായ അണുബാധയെ തുടർന്ന് മണിപ്പാൽ കസ്തൂർഭ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചാലോട് ഇഞ്ചിക്കാലിൽ കൊടക്കാട്ടേരി ഷീജ (47) നിര്യാതയായി.

ചാലോട് : തലച്ചോറിലുണ്ടായ ഗുരുതരമായ അണുബാധയെ തുടർന്ന് മണിപ്പാൽ കസ്തൂർഭ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചാലോട് ഇഞ്ചിക്കാലിൽ കൊടക്കാട്ടേരി ഷീജ (47) നിര്യാതയായി.

രണ്ട് മാസത്തോളമായി ചികിത്സയിൽ കഴിയുന്ന ഷീജയുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ ചികിത്സ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.എളമ്പാറ വനിതാ ബാങ്ക് ജീവനക്കാരിയായിരുന്നു. ഭർത്താവ്: കാരപുറത്ത് അരുൺ.മകൾ: കാവ്യ. ഇഞ്ചിക്കാലിൽ ഗോപാലന്റെയും പങ്കജാക്ഷിയുടെയും മകളാണ്. സഹോദരി ലസിത (മട്ടന്നൂർ അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി, ചാലോട്.

facebook twitter