+

ചാവശേരിയിൽ നിന്നും സ്കൂട്ടർ കവർന്ന കേസിലെ പ്രതി പാലക്കാട് അറസ്റ്റിൽ

ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും മട്ടന്നൂർ പൊലീസ് പിടികൂടി

മട്ടന്നൂർ : ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും മട്ടന്നൂർ പൊലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത്താ (22) ണ് പിടിയിലായത്.മാർച്ച്‌ 19 ന്രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട  ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. 

തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ. പി. എഫിന്റെ സഹായത്തോടെ പാലക്കാട്‌ റയിൽവേ സ്റ്റേഷനിൽ നിന്നുംപ്രതിയെ അറസ്റ്റ് ചെയ്തത്.ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം. അനിലിൻ്റെ നേതൃത്വത്തിൽ എസ് ഐ ലിനീഷ്,സിവിൽ പൊലിസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

facebook twitter