+

മലയാളിക്ക് പ്രണയിക്കാനും മോഹിക്കാനും പ്രേരണ നൽകിയത് ഭാസ്കര ഗാനങ്ങൾ ഡോ. എസ്. ശാരദക്കുട്ടി

മലയാളിക്ക് പ്രണയിക്കാനും  മോഹിക്കാനും  പ്രേരണ നൽകിയത് പി. ഭാസ്കരന്റെ ഗാനങ്ങളാണെന്ന് എഴുത്തുകാരി  ഡോ. എസ്. ശാരദക്കുട്ടി.ഭാസ്കര ഗാനങ്ങൾ  കേട്ട് പ്രണയം സ്വപ്നം കണ്ടവർ ഒരു കാലത്ത് വളരെ ഏറെയുണ്ടായിരുന്നു.

കണ്ണൂർ : മലയാളിക്ക് പ്രണയിക്കാനും  മോഹിക്കാനും  പ്രേരണ നൽകിയത് പി. ഭാസ്കരന്റെ ഗാനങ്ങളാണെന്ന് എഴുത്തുകാരി  ഡോ. എസ്. ശാരദക്കുട്ടി.ഭാസ്കര ഗാനങ്ങൾ  കേട്ട് പ്രണയം സ്വപ്നം കണ്ടവർ ഒരു കാലത്ത് വളരെ ഏറെയുണ്ടായിരുന്നു.

ഒരു കാലത്ത്  കേരളം എങ്ങനെയായിരുനുവന്ന് പി.ഭാസ്കരെ ന്റെ ഗാനങ്ങളിലുെടെ പുതിയ തലമുറ തിരിച്ചറിയുന്നു.മലകളും പുഴകളും നിറഞ്ഞ നാട് ഇവിടെ ഉണ്ടായിരുന്നുവെന്ന് ഓരോ ഗാനങ്ങളും നമ്മെ ഓർമ്മപ്പടുത്തുന്നുവെന്നും അവർ  പറഞ്ഞു.ഗാനരചയിതാവ് പി ഭാസ്കരന്റെ ജന്മശതാബ്ദിയുടെ അനുബന്ധിച്ച് ആകാശവാണി കണ്ണൂർ നിലയവും  ജവഹർ ലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററും ചേർന്ന് സംഘടിപ്പിച്ചുവരുന്ന  കണ്ണീരും സ്വപ്നങ്ങളും പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ .

ഒളിച്ചു നിന്ന്  കേൾക്കുകയും കാണുകയും ചെയ്യുന്നവർക്ക്  മാത്രേമേ നല്ല രചനകൾ നടത്താൻ സാധിക്കുകയുള്ളൂവെന്നും ശാരദക്കുട്ടി പറഞ്ഞു .
വി.ടി. മുരളി എഴുതിയ കണ്ണീരും സ്വപ്നങ്ങും എന്ന പുസ്തകത്തിന്റെ പ്രകാശനം സംഗീത സംവിധായകൻ എം. ജയചന്ദ്രൻ നിർവഹിച്ചു.
ആകാശവാണി അസി. ഡയരക്ടർ കെ.വി. ശരത് ചന്ദ്രൻ ഏറ്റുവാങ്ങി.ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ പുസ്തകം പരിചയെ പ്പെടുത്തി.

ജവഹർ ലൈബ്രറി വർക്കിംഗ് പ്രസിഡന്റ്  എം. രത്നകുമാർ അധ്യക്ഷനായി.ആകാശവാണി അസി. ഡയറക്ടർ ടി.കെ. ഉണ്ണികൃഷ്ണൻ ,മുൻ അസി. ഡയരക്ടർ ബാലകൃഷണൻ കൊയ്യാൽ, ലൈബ്രറി സെക്രട്ടറി സുധീർ പയ്യനാടൻ,മുണ്ടേരി ഗംഗാധരൻ എന്നിവർ  സംസാരിച്ചു.

facebook twitter