കൂത്തുപറമ്പ് : കൂത്തുപറമ്പിൽ ഇന്നോവ കാർ മോഷണം പോയതായി പരാതി. KL 07 BW 513 എന്ന നമ്പറിലുള്ള ഇന്നോവ കാർ കൂത്തുപറമ്പിന് സമീപം കോട്ടയം അങ്ങാടിയിൽ നിന്നും പാർക്ക് ചെയ്ത സ്ഥലത്ത് നിന്നുമാണ് മോഷണം പോയത്.
ഞായറാഴ്ച്ച പുലർച്ചെ 12:30 ന് ശേഷമാണ് കാർ ഇവിടെ നിന്നും കാണാതായത്. ഉടമയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇന്നോവ കാറിനെ കുറിച്ചു വിവരം കിട്ടുന്നവർ 8129194657 ,9567313995 എന്ന നമ്പറിലോ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനുമായോ 04902361221 ബന്ധപ്പെടണം .