+

കണ്ണൂർ വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 89.96 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 89 ലക്ഷത്തി96 ആയിരത്തി 068 രൂപയുടെ  997.9 ഗ്രാം സ്വർണ്ണം പിടികൂടി

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 89 ലക്ഷത്തി96 ആയിരത്തി 068 രൂപയുടെ  997.9 ഗ്രാം സ്വർണ്ണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശിയെ കസ്റ്റംസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മാർച്ച് മാസത്തിൽ മാത്രം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇൻ്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിൽ 34 ലക്ഷം രൂപയുടെ സിഗരറ്റ് , ഇ-സിഗരറ്റ് എന്നിവയും ഉൾപ്പെടും.  15.6 ലക്ഷം രൂപ വിലമതിക്കുന്ന 13 കിലോ കുങ്കുമപ്പൂവും പിടിച്ചെടുത്തിട്ടുണ്ട്.  21.3 ലക്ഷം രൂപയുടെ 262 ഗ്രാം സ്വർണ്ണവും ഇക്കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

Gold-worth-Rs-89.96-lakh-seized-from-passenger-arriving-from-Jeddah-at-Kannur-airport

facebook twitter