കൈതപ്രം : കൈതപ്രത്ത് കൊല്ലപ്പെട്ട ബി.ജെ.പി- ആർ എസ് എസ് പ്രവർത്തകൻ കെ.കെ രാധാകൃഷ്ണൻ്റെ കൊലപാതകത്തിനു പിന്നിലുള്ള ഗുഢാലോചനയും ഉപയോഗിച്ച ആയുധത്തെക്കുറിച്ചും അന്വേഷണം ഊർജിതമാക്കണമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ. കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു. കൈതപ്രത്ത് ചേർന്ന രാധാകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിന്റെ തണലിൽ ഒരു കൂട്ടം ചെറുപ്പക്കാർ വ്യാപകമായി കള്ള തോക്ക് ഉണ്ടാക്കുന്നു. വന്യമൃഗങ്ങളെ കൊന്ന ശേഷം ഇറച്ചി വില്പന നടത്തുന്നു. നിയമ സംവിധാനത്തെ വെല്ലുവിളിക്കുകയാണ് ഇക്കൂട്ടർ. രാധാകൃഷ്ണന്റെ കൊലയാളി സാമൂഹ്യദ്രോഹിയാണ്. അന്വേഷണം വഴി തിരിച്ചുവിടാൻ പോലീസിൽ ശ്രമമുണ്ട്. കൊലയാളിയെ രക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭമുണ്ടാകും- കെ കെ വിനോദ് കുമാർ പറഞ്ഞു.
ആർ എസ് എസ് പയ്യന്നൂർഖണ്ഡ് സംഘചാലക് സി.ഐ ശങ്കരൻ മാസ്റ്റർ ആദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം പയ്യന്നൂർ സ്ഥാനീയ സമിതി പ്രസിഡണ്ട് വേണുഗോപാലൻ മാസ്റ്റർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ ട്രഷറർ രമേശൻ പറവൂർ, പെൻഷനേഴ്സ് സംഘ് സ്റ്റേറ്റ് കൗൺസിലർ ശംഭു ഇടമന ബി. എം. എസ് ജില്ല പ്രസിഡണ്ട് ജഗദീഷ് ,ബി.ജെ പി മാടായി മണ്ഡലം പ്രസിഡണ്ട് സുജിത്ത് വടക്കൻ പി.എ.കെ നാരായണൻ, മധുസൂദനൻ പേരുൽ എന്നിവർ സംസാരിച്ചു ബാലഗോകുലം ജില്ലാ സെക്രട്ടറി പി.രാജീവൻ സ്വാഗതവും, ബി.ജെ.പി. മാടായി മണ്ഡലം വൈസ് പ്രസിഡണ്ട് എ .മനോജ് നന്ദിയും പറഞ്ഞു.