കണ്ണൂരിൽ കരോക്കെ നാടകഗാന മത്സരം സംഘടിപ്പിച്ചു

12:03 PM Mar 31, 2025 | Kavya Ramachandran

 ചക്കരക്കൽ :ലോക നാടകദിനത്തോടനുബന്ധിച്ചു ബ്ലേക് മീഡിയ - കണ്ണൂർ ജില്ലാതല കരോക്കെ നാടകഗാന മത്സരം സംഘടിപ്പിച്ചു.  വൈകുന്നേരം നടത്തിയ സാംസ്കാരിക സദസ്സിൽ രാജ് തെരൂറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. വി. ബിജു ഉദ്ഘാടനം നിർവഹിച്ചു.   ശ്രീ. ശ്രീധരൻ സംഘമിത്ര  ശ്രീ. ഉമേഷ്‌ കല്യാശ്ശേരി മണികണ്ഠൻ മാസ്റ്റർ ഉല്ലാസൻ കൂടൻ  മന്യ ഇരിവേരി ധനുർദേവ് മാവിലായി എന്നിവർ സംസാരിച്ചു. 

പൊതു വിഭാഗത്തിൽ ദൃശ്യ രാജീവ്, ശ്രുതി എന്നിവരും 18 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ സെൽനിയ സഖീഷ്, നവതേജ് എന്നിവരും ഒന്നും രണ്ടും സ്ഥാനത്തിനു അർഹരായി. ചടങ്ങിൽ സംസ്ഥാന  കേരളോത്സവ വിജയി ശിശിര ഏച്ചൂർ, ദേശീയ റോൾപ്ലേ വിജയി സിദ്ധാർഥ് സുനിൽ, എൻ. എം എം.എസ് നേടിയ സുഷിൻ സി സുമേഷ് എന്നിവരെ അനുമോദിച്ചു.