പിണറായി: പിണറായി കൺവെൻഷൻ സെന്ററിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. നാടക നാടൻ ബാബുരാജ് തിരുവല്ലയുടെ മുഖത്ത് ചായം പൂശിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ശ്രീധരൻ സംഘമിത്ര അധ്യക്ഷനായി. പാതിരയാട് ഹയർ സെക്കൻഡറി സ്കൂൾ മലയാളംഅധ്യാപകനായ ഡോ. കെ പി രാമചന്ദ്രൻ രചിച്ച അരങ്ങ് പറയുന്നു എന്ന കുട്ടികളുടെ നാടക സമാഹാരം ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. ഡോ. പ്രമോദ് പയ്യന്നൂരിൽ നിന്ന് എം കെ മനോഹരൻ പുസ്തകം ഏറ്റുവാങ്ങി.
കക്കോത്ത് രാജൻ, വി പ്രദീപൻ, കെ യു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒ വി ജനാർദ്ധനൻ സ്വാഗതവും എലിയൻ അനിൽ നന്ദിയും പറഞ്ഞു.
തുടർന്ന് ആറ്റിങ്ങൽ ശ്രീധന്യയുടെ അപ്പ നാടകം അരങ്ങേറി