ആലപ്പുഴ : വഖഫ് ബില്ല് പാസാക്കിയത് നല്ല കാര്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ വസതിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിൽ പാസായതോടെ മുനമ്പത്തെ പ്രശ്നം പരിഹരിക്കാനാകും. മുനമ്പത്ത് അത്രയും പഴക്കമുള്ള ഭൂമിയിൽനിന്ന് അവരെ ഇറക്കിവിടുന്നത് ശരിയല്ല. ലോക്സഭയിൽ മുസ്ലിംകളുടെ ശക്തി തെളിയിച്ചതാണ് കണ്ടത്.എമ്പുരാൻ സിനിമ കണ്ടില്ല. സിനിമ കാണുന്ന സ്വഭാവമില്ലാത്തതിനാൽ അതേക്കുറിച്ച് കൂടുതൽ പറയിപ്പിച്ച് കുഴപ്പിക്കേണ്ടെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.