കൂത്തുപറമ്പ്: ബിജെപി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി വനിതാ സംഗമം നടത്തി. ചിറ്റാരിപ്പറമ്പ് വട്ടോളി സ്കൂളിൽ നടത്തിയ പരിപാടിയിൽ ഡോ: ചാന്ദിനി സജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി.