+

തളിപ്പറമ്പ പട്ടുവം മാണുക്കര നെല്ലിയോട്ട് കാലിപ്പറമ്പ തായ്പരദേവത ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ കളിയാട്ടം ഏപ്രിൽ2,3 തീയതികളിൽ

ഏപ്രിൽ 2 ന് ബുധനാഴ്ച  രാവിലെ ഗണപതി ഹോമം, കലശപൂജ,രാവിലെ 9.40നും 10.20 ഇടയിൽ നടുവലത്ത് പുടയൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ  കാർമ്മികത്വത്തിൽ പുന: പ്രതിഷ്ഠാകർമ്മം നടക്കും . 

തളിപ്പറമ്പ : പട്ടുവം മാണുക്കര നെല്ലിയോട്ട് കാലിപ്പറമ്പ തായ്പരദേവത ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ കളിയാട്ടം ഏപ്രിൽ 2,3 തീയതികളിൽ നടക്കും. ചൊവ്വാഴ്ച ആചാര്യവരണം, പ്രസാദ ബിംബങ്ങൾ ഏറ്റുവാങ്ങൽ, പ്രസാദ ശുദ്ധി ക്രിയകൾ നടന്നു . ഏപ്രിൽ 2 ന് ബുധനാഴ്ച  രാവിലെ ഗണപതി ഹോമം, കലശപൂജ,രാവിലെ 9.40നും 10.20 ഇടയിൽ നടുവലത്ത് പുടയൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ  കാർമ്മികത്വത്തിൽ പുന: പ്രതിഷ്ഠാകർമ്മം നടക്കും . 

വൈകുന്നേരം കളിയാട്ടാത്തിന് ആരംഭം കിറിക്കും. തുടർന്ന് തായ് പരദേവത, ധർമ്മദൈവം, നിടുബാലിയൻ, കന്നിക്കൊരു മകൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി ,ധൂളിയാൻ ഭവതി, ഗുളികൻ തോറ്റങ്ങൾ എന്നീ കോലങ്ങൾ കെട്ടിയാടും. 

ഏപ്രിൽ 3 ന് വ്യാഴാഴ്ച രാവിലെ 4 മണി മുതൽ ധർമ്മദൈവം, കന്നിക്കൊരു മകൻ, നിടുബാലിയൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി ,ധൂളിയൻ
ഭഗവതി,വടക്കത്തി ഭഗവതി, ഗുളികൻ,തായ് പരദേവത എന്നീ തെയ്യങ്ങളുടെ പുറപ്പാട് .വൈകുന്നേരം ആറാടിക്കൽ ചടങ്ങോടു കൂടി കളിയാട്ട സമാപനം.

ഇതോടനുബന്ധിച്ച് തളിപ്പറമ്പ പ്രസ്സ് ഫോറത്തിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ക്ഷേത്രം - ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ സി രാഘവൻ, എൻ അനീഷ് കുമാർ, രവീന്ദ്രൻ ഇളംതുരുത്തി, ഷിജു എൻ മാണുക്കര എന്നിവർ പങ്കെടുത്തു .

facebook twitter