+

ആയുര്‍വേദത്തില്‍ ബി എസ് സി നഴ്സിങും ബി ഫാമും ;

പറശ്ശിനിക്കടവ് എം വി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വകലാശാല (KUHS) അംഗീകരിച്ച 2024- 2025 വര്‍ഷത്തെ ബി.എസ്.സി നേഴ്സിങ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ : പറശ്ശിനിക്കടവ് എം വി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വകലാശാല (KUHS) അംഗീകരിച്ച 2024- 2025 വര്‍ഷത്തെ ബി.എസ്.സി നേഴ്സിങ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.

അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ്. ഓൺലൈനായോ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് ഒടുക്കാവുന്നതാണ്.

വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.kerala.gov.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2324396.

facebook twitter