കണ്ണൂർ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ആയുർവേദ ഡോക്ടർമാരുടെ സംസ്ഥാന കലോത്സവം സർഗോത്സവം 2025 ഏപ്രിൽ ആറിന് രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ കണ്ണൂർ ശിക്ഷക് സദനിൽ വിവിധ സ്റ്റേജുകളിലായി നടക്കും.
രാവിലെ പത്തുമണിക്ക് സംസ്ഥാന പ്രസിഡൻ്റ് ഡോ. സി. ഡി ലീനയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ചലച്ചിത്ര - നാടക നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ഡോ. കെ.സി അജിത് കുമാർ, സ്വാഗത സംഘം ചെയർമാൻ ഡോ. യു. പി. ബിനോയ് എന്നിവർ സംസാരിക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും നാനൂറോളം ഡോക്ടർമാർ വിവിധ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിലായി മത്സരിക്കും.
വൈകുന്നേരം അഞ്ച് മണിക്ക് ജില്ലാ പ്രസിഡൻ്റ് ഡോ. എ. രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിജയികൾക്ക് സമ്മാന വിതരണം നടത്തും. വാർത്താ സമ്മേളനത്തിൽ ആയുർവേദ മെഡിക്കൽ അസോ. ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി കെ.സി അജിത്ത് കുമാർ, ഡോ. പി. മോഹനൻ, ഡോ. എ. രാമചന്ദ്രൻ 'ഡോ. അനൂപ് ഭാസ്കർ, ഡോ. ലയ ബേബി എന്നിവർ പങ്കെടുത്തു.