+

ഡൽഹിയിൽ എന്‍ സി ആര്‍ ഭാഗങ്ങളില്‍ പടക്കങ്ങള്‍ക്ക് ഒരു വര്‍ഷത്തെ നിരോധനമേർപ്പെടുത്തി സുപ്രീംകോടതി

യുപി, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍പ്പെടുന്ന എന്‍ സി ആര്‍ ജില്ലകളിലും പടക്കങ്ങളുടെ നിര്‍മാണം, വിതരണം, വ്യാപാരം എന്നിവ പൂര്‍ണമായും നിരോധിച്ചു. ജസ്റ്റിസ് അഭയ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. മൂന്നോ നാലോ മാസം പടക്ക നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഗുണം ചെയ്യുന്നില്ലെന്നും പകരം വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരോധനം ഏര്‍പ്പെടുത്തുകയാണെന്നും ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

ഡൽഹി : ഡൽഹിയിൽ  എന്‍ സി ആര്‍ ഭാഗങ്ങളില്‍ പടക്കങ്ങള്‍ക്ക് ഒരു വര്‍ഷത്തെ നിരോധനമേർപ്പെടുത്തി സുപ്രീംകോടതി. യുപി, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍പ്പെടുന്ന എന്‍ സി ആര്‍ ജില്ലകളിലും പടക്കങ്ങളുടെ നിര്‍മാണം, വിതരണം, വ്യാപാരം എന്നിവ പൂര്‍ണമായും നിരോധിച്ചു.

ജസ്റ്റിസ് അഭയ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. മൂന്നോ നാലോ മാസം പടക്ക നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഗുണം ചെയ്യുന്നില്ലെന്നും പകരം വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരോധനം ഏര്‍പ്പെടുത്തുകയാണെന്നും ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഉപജീവന മാര്‍ഗമാണെന്ന വ്യാപാരികളുടെ വാദം കോടതി പരിഗണിച്ചില്ല.
 

facebook twitter