ചേരുവകൾ
പഴുത്ത നേന്ത്രപ്പഴം -മൂന്നെണ്ണം
തേങ്ങ ചിരകിയത് - ഒരു കപ്പ്
പഞ്ചസാര - 1/2 കപ്പ്
നെയ്യ് - അഞ്ച് ടേബിൾ സ്പൂൺ,
മുട്ട - രണ്ടെണ്ണം
കിസ്മിസ്, അണ്ടിപ്പരിപ്പ്, ഈത്തപ്പഴം,
ബദാം എന്നിവ ആവശ്യത്തിന്.
പാകം ചെയ്യുന്ന വിധം
ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം ഒരു പാനിൽ നെയ്യൊഴിച്ച് ചെറിയ തീയിൽ ഫ്രൈ ചെയ്ത് തേങ്ങയുമിട്ട് നന്നായി ഇളക്കുക. തുടർന്ന് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി മിക്സ് ചെയ്യുക, മുട്ടയുടെ നിറം കാണാത്ത രീതിയിൽ മിക്സ് ചെയ്തശേഷം കുറച്ചുകൂടി നെയ്യൊഴിച്ച് കിസ്മിസ്, അണ്ടിപ്പരിപ്പ്, ഈത്തപ്പഴം വിതറി നന്നായി ഇളക്കി, അമർത്തി കേക്ക് പോലെയാക്കി എടുക്കുക. അവസാനമായി പഞ്ചസാര മുകളിലിട്ട്, ബദാം, കിസ്മിസ് എന്നിവകൊണ്ട് അലങ്കരിക്കാം.