ചേരുവകൾ
ബൺ - ഒന്നിന്റെ പകുതി
കെച്ചപ്പ് -1 ടേബിൾ സ്പൂൺ
മൊസറെല്ല ചീസ് - 1 ടേബിൾ സ്പൂൺ
സവാള നുറുക്കിയത് - 1 ടേബിൾ സ്പൂൺ
ചോളം വേവിച്ചത് - 1 ടേബിൾ സ്പൂൺ
കാപ്സിക്കം നുറുക്കിയത് - 1 ടേബിൾ സ്പൂൺ
കറുത്ത ഒലിവ്സ് നുറുക്കിയത് - 1 ടേബിൾ സ്പൂൺ
വെണ്ണ
തയാറാക്കുന്ന വിധം
ബണ്ണിൽ കെച്ചപ്പ് പുരട്ടി ചീസ് വിതറുക. ഇതിലേക്ക് സവാള, ചോളം, കാപ്സിക്കം, കറുത്ത ഒലിവ്സ് എന്നിവ ഇടുക. ബണ്ണിന് പുറമേ ബട്ടർ പുരട്ടി രണ്ട് മിനിറ്റ് മൈക്രോവേവ് ചെയ്തെടുക്കുക. സ്വാദിഷ്ടമായ ബൺ പിസ തയാർ.