പെരിങ്ങോം : ഓലയമ്പാടിയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം നടന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്.29 പവൻ സ്വർണവും 20000 രൂപയും മോഷണം പോയത് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ബുധനാഴ്ച കുടുംബ സമേതം ബന്ധു വീട്ടില്‍ പോയതായിരുന്നു ഇവർ. വ്യാഴാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിൻവശത്തെ വാതില്‍ കുത്തിത്തുടർന്നാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്' 'അയൽവാസികളിൽ നിന്നും. മൊഴി ശേഖരിച്ചിട്ടുണ്ട്.