മട്ടന്നൂർ : വഖഫ് ഭേദഗതി നിയമം മൗലികാവകാശത്തിനെതിരെയുള്ള ലംഘനമെന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാരിനെതിരെ യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ നേരിയ സംഘർഷം.
മട്ടന്നൂർ പോസ്റ്റ് ഓഫിസ് മാർച്ചിനിടെയാണ് സംഘർഷം. പോസ്റ്റ് ഓഫിസിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരും മുൻപിൽ ബാരിക്കേഡുയർത്തി തടയാൻ ശ്രമിച്ച പൊലിസും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. ഇതോടെ യൂത്ത് ലീഗ് പ്രവർത്തകർ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി പോസ്റ്റ് ഓഫിസിൽ വന്നയാളുകൾക്ക് മടങ്ങേണ്ടി വന്നു.