+

പി. ആർ. രാമവർമ്മ രാജ സ്മാരക പുരസ്ക്കാരം വിജയ് നീലകണ്ഠന്

പുരാതനമായ പൂഞ്ഞാർ ക്ഷത്രിയ രാജകുടുംബത്തിലെ പ്രമുഖ അംഗവും കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിവർത്തനത്തിനും സാമ്പത്തിക പുരോഗതിക്കും തുടക്കം കുറിച്ച വ്യക്തിയും തളിപ്പറമ്പിൻ്റെ കിഴക്കൻ മലയോര മേഖലയായ ആലക്കോടിൻ്റെ വികസന നായകൻ  ആലക്കോട് രാജ എന്നും അറിയപ്പെടുന്ന പി. ആർ. രാമവർമ്മരാജ സ്മാരക അരങ്ങം ഹിന്ദുമേള പുരസ്കാരം- 2025 വിജയ് നീലകണ്ഠന്

ആലക്കോട് : പുരാതനമായ പൂഞ്ഞാർ ക്ഷത്രിയ രാജകുടുംബത്തിലെ പ്രമുഖ അംഗവും കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിവർത്തനത്തിനും സാമ്പത്തിക പുരോഗതിക്കും തുടക്കം കുറിച്ച വ്യക്തിയും തളിപ്പറമ്പിൻ്റെ കിഴക്കൻ മലയോര മേഖലയായ ആലക്കോടിൻ്റെ വികസന നായകൻ  ആലക്കോട് രാജ എന്നും അറിയപ്പെടുന്ന പി. ആർ. രാമവർമ്മരാജ സ്മാരക അരങ്ങം ഹിന്ദുമേള പുരസ്കാരം- 2025 വിജയ് നീലകണ്ഠന് .

തളിപ്പറമ്പിലെ പരിസ്ഥിതി - വന്യജീവി സംരക്ഷകനും, കലാ - സാംസ്കാരിക - സാമൂഹിക പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തകനുമാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ സ്വദേശിയായ വിജയ് നീലകണ്ഠൻ.കഴിഞ്ഞ മുപ്പതു വർഷമായി പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിച്ചു വരുന്ന വിജയ് നീലകണ്ഠൻ ആയിരത്തിലധികം  ബോധവൽക്കരണ ക്ലാസുകളും നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപാമ്പായ രാജവെമ്പാലയെ പറ്റി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഗവേഷണം നടത്തിവരുന്നു. കേരള സർക്കാറിൻ്റെ  അംഗീകൃത പാമ്പ് സംരക്ഷകനാണ്.

തളിപ്പറമ്പിന്റെ സാംസ്കാരിക പ്രശസ്തി വീണ്ടെടുക്കാൻ  പെരുഞ്ചെല്ലൂര്‍ സംഗീത സഭ സ്ഥാപിച്ച ലോക പ്രശസ്തരായ സംഗീതജ്ഞരുടെ  102 കച്ചേരികൾ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിനടുത്ത പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ നടത്തി.ഈ  മേഖലകളിലെല്ലാമുള്ള  പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് വിജയ് നീലകണ്ഠന് പുരസ്‌കാരം. 

ഗോകുലം കീർത്തിമുദ്ര, ഹരിതരത്നം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 19-ാമത് അരങ്ങം ഹിന്ദുമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിചു.  അജിത് രാമ വർമ്മയുടെ അധ്യക്ഷതയിൽ ഭാരതീയ പ്രജ്ഞ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാർ പുരസ്‍കാരം നൽകി ആദരിച്ചു.  എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. പി. ബിജു സ്വാഗതവും, സന്തോഷ്‌ കുമാർ. എം എ നന്ദിയും പറഞ്ഞു.

facebook twitter