+

സർക്കാർ ജീവനക്കാർ പൊതു വിശ്വാസം ആർജിക്കണം: മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ

സർക്കാർ ജീവനക്കാർ പൊതു വിശ്വാസം ആർജിക്കണമെന്ന് ജോയൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ മന്ത്രി  ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

കണ്ണൂർ:സർക്കാർ ജീവനക്കാർ പൊതു വിശ്വാസം ആർജിക്കണമെന്ന് ജോയൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ മന്ത്രി  ഇ. ചന്ദ്രശേഖരൻ പറഞ്ഞു.സിവിൽ സർവ്വീസിലെ എല്ലാ അവകാശ പോരാട്ടങ്ങൾ വിജകരമായി തീർന്നത് സിവിൽ സർവ്വീസ് ജനങ്ങൾക്കു വേണ്ടിയാണെന്ന പൊതു കാഴ്ച്ചപാട് രൂപപെടുത്തുമ്പോഴാണ് സംതൃപ്തമായ പൊതു മനസ്സ് രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം കൂടി ജീവനക്കാർ നിർവ്വഹിക്കേണ്ടത്. കാര്യക്ഷമവും സുതാര്യവും അഴിമതി വിമുക്തമായ പ്രവർത്തനങ്ങളിലൂടെ സിവിൽ സർവ്വീസ് ജനവിശ്വസം ആർജ്ജിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണം എന്ന് അദ്ദേഹം ആവശ്യപ്പെടു.

Government employees should earn public trust: Former Minister E. Chandrasekharan

സംസ്ഥാന ജനറൽ സെക്രട്ടറി  ജയചന്ദ്രൻ കല്ലിങ്കൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ടി.എസ് പ്രദീപ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി റോയ് ജോസഫ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രെഷറർ പി സുധീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു പി.എസ്.സന്തോഷ് കുമാർ , സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹരിദാസ് ഇറവങ്കര , നാരായണൻ കുഞ്ഞി കണ്ണോത്ത്,  റോയി ജോസഫ് , മനീഷ് മോഹൻ , റഷീദ് കെ.ടി ഷൈജു സി ടി , ബീനാ കൊരട്ടി , റൈനാ മോളി,പുഷ്പാ മോഹൻ  , റെജി കെ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു . ഭാരാവാഹികൾ :ബീന കൊരട്ടി (പ്രസി ബിനീഷ് കുമാർ 'ബി,ഡൈനി തോട്ടപ്പള്ളി (വൈസ് പ്രസി)കെ.റോയ് ജോസഫ് ( സെക്രട്ടറി)കെ.ടി റഷീദ്പി.റൈനാ മോളി (ജോ സെക്ര)സി.ടിഷൈജു ട്രഷ).

facebook twitter