+

കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റു കുട്ടിക്കും രക്ഷിതാവിനും പരുക്ക്

മമ്പറം പൊയനാട് മാപ്പിള എൽ.പി സ്കൂൾ പരിസരത്ത് നിന്നുമാണ്  ഇരുവർക്കും ഇന്ന് രാവിലെ നായയുടെ കടിയേറ്റത്.

മമ്പറം : തെരുവ് നായയുടെ കടിയേറ്റ് വിദ്യാർത്ഥിക്കും, രക്ഷിതാവിനും പരുക്കേറ്റു.മമ്പറം പൊയനാട് മാപ്പിള എൽ.പി സ്കൂൾ പരിസരത്ത് നിന്നുമാണ്  ഇരുവർക്കും ഇന്ന് രാവിലെ നായയുടെ കടിയേറ്റത്.

മമ്പറം പൊയനാട് സ്വദേശികളായ  അജ് വ ഫാത്തിമ(8)ജസ്മിന ( 26 ) എന്നിവർക്കാണ് തെരുവ് നായയുടെ കടിയറ്റത് ഇവരെ കൂത്തുപറമ്പ് ജനറൽആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിക്ക് കൈകാലുകൾക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പൊയ നാട് ഭാഗത്ത് തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

facebook twitter