യുഎസ്എ ബോക്‌സിംഗ് ഫെഡറേഷൻ കോച്ചായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് കുമാരന് കണ്ണൂരിൽ സ്വീകരണം നൽകി

06:00 PM Apr 16, 2025 | Neha Nair

കണ്ണൂർ: യുഎസ്എ ബോക്‌സിംഗ് ഫെഡറേഷൻ കോച്ചായി തെരഞ്ഞെടുക്കപ്പെട്ടസി രാജേഷ് കുമാരന് ജന്മനാട്ടിൽ സ്വീകരണം നൽകി. കണ്ണൂർ സ്‌പോർട്ടിംഗ് ക്ലബ്ബ് നൽകിയ സ്വീകരണ സമ്മേളനം കെ.വി സുമേഷ് എം.എൽ.എഉദ്ഘാടനം ചെയ്ത് ഉപഹാരം സമ്മാനിച്ചു.

സ്‌പോർട്ടിംഗ് ക്ലബ്ബ് പ്രസിഡന്റ് ഷാഹിൻ പള്ളിക്കണ്ടി അധ്യക്ഷനായി. പ്രസ്‌ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബി സാജു, സംസ്ഥാന ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ വിനീഷ്, എയ്ഞ്ജൽസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡോ.സുൽഫിക്കർ അലി, കണ്ണൂർ ട്രോമകെയർ പ്രസിഡന്റ് സൂര്യ സുജൻ, ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം ലക്ഷ്മീകാന്ത്, എം.കെ രാജരത്‌നം ഗുരുസ്മരണ കമ്മിറ്റി ചെയർമാൻ തമ്പാൻ ബമ്മഞ്ചേരി, കേനനൂർ സൈക്ലിംഗ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഖാലിദ് അബൂബക്കർ, കേനനൂർ സൈക്ലിംഗ് ക്ലബ്ബ് പിങ്ക് റൈഡേഴ്‌സ് ചെയർപേഴ്‌സൺ ഡോ.മേരി ഉമ്മൻ, ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.കെ ജഗനാഥൻ, കണ്ണൂർ സ്‌പോർട്ടിംഗ് ക്ലബ്ബ് ട്രഷറർ രജിത് രാജരത്‌നം എന്നിവർ പങ്കെടുത്തു.

Trending :