+

ജില്ലയിലെ നെഞ്ച് രോഗ വിദഗ്ധരുടെ കൂട്ടായ്മയായ കണ്ണൂർ ചെസ്റ്റ് സൊസൈറ്റിയുടെ വാർഷിക സമ്മേളനവും ജനറൽ ബോഡിയും കണ്ണൂർ പുതിയതെരു മാഗ്നെറ് ഹോട്ടലിൽ വെച്ചു നടന്നു.

ജില്ലയിലെ നെഞ്ച് രോഗ വിദഗ്ധരുടെ കൂട്ടായ്മയായ കണ്ണൂർ ചെസ്റ്റ് സൊസൈറ്റിയുടെ വാർഷിക സമ്മേളനവും ജനറൽ ബോഡിയും കണ്ണൂർ പുതിയതെരു മാഗ്നെറ് ഹോട്ടലിൽ വെച്ചു നടന്നു. ഡോക്ടർ കെ മധു (പൽമണോളജി ഡയറക്ടർ, ആസ്റ്റർ മിംസ് ക്ലസ്റ്റർ) മുഖ്യ അതിഥി ആയി. അതി ഗുരുതര (severe) ആസ്ത്മയെ കുറിച്ചുള്ള ഏറ്റവും പുതിയ ഇന്ത്യൻ പഠനങ്ങളിലെ കണ്ടെത്തലുകൾ അദ്ദേഹം അവതരിപ്പിച്ചു 

കണ്ണൂർ : ജില്ലയിലെ നെഞ്ച് രോഗ വിദഗ്ധരുടെ കൂട്ടായ്മയായ കണ്ണൂർ ചെസ്റ്റ് സൊസൈറ്റിയുടെ വാർഷിക സമ്മേളനവും ജനറൽ ബോഡിയും കണ്ണൂർ പുതിയതെരു മാഗ്നെറ് ഹോട്ടലിൽ വെച്ചു നടന്നു. ഡോക്ടർ കെ മധു (പൽമണോളജി ഡയറക്ടർ, ആസ്റ്റർ മിംസ് ക്ലസ്റ്റർ) മുഖ്യ അതിഥി ആയി. അതി ഗുരുതര (severe) ആസ്ത്മയെ കുറിച്ചുള്ള ഏറ്റവും പുതിയ ഇന്ത്യൻ പഠനങ്ങളിലെ കണ്ടെത്തലുകൾ അദ്ദേഹം അവതരിപ്പിച്ചു. ശേഷം പ്രമേയവും ചർച്ചകളും നടന്നു.

നാഷണൽ ഹൈവേ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഒരു വർഷത്തിലധികമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ (പ്രത്യേകിച്ച് ചാല, പാപ്പിനിശേരി, തളിപ്പറമ്പ്, പിലാത്തറ, പയ്യന്നൂർ ഭാഗങ്ങളിൽ ) അലർജി, ബ്രോങ്കൈറ്റിസ്, ആസ്ത്മ, copd രോഗികളുടെ വർദ്ധനവ് ഉണ്ടായതായി സമ്മേളനം നിരീക്ഷിച്ചു. 

പാതയുടെ ഓരങ്ങളിൽ ഉള്ള വീടുകളിൽ താമസിക്കുന്ന കുട്ടികൾ, പ്രായമേറിയവർ, കച്ചവടക്കാർ , ഓട്ടോറിക്ഷാ ഡ്രൈവർമാർ, ബസ്സ് ഡ്രൈവർമാർ , പാതയോരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ എന്നിവരിലാണ് കൂടുതലായി ആരോഗ്യ പ്രശ്നങ്ങൾ കാണുന്നത്. പാത നിർമാണത്തിൽ ഉൾപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളും ശ്വാസ കോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പെടുന്ന ആളുകൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക:
    ⁃    പരമാവധി പൊടിയിൽ നിന്ന് അകലം പാലിക്കുകയും പുറത്തിറങ്ങുന്ന സമയങ്ങളിലും യാത്രാ വേളകളിലും മാസ്കുകൾ ഉപയോഗിക്കുക
    ⁃    ധാരാളം വെള്ളം കുടിക്കുക, ശ്വാസ നാളികളിൽ അടിഞ്ഞു കൂടുന്ന പൊടികൾ കഫത്തോടൊപ്പം പുറന്തള്ളാൻ ഇതു ഗുണം ചെയ്യും 
    ⁃    നീണ്ടു നിൽക്കുന്ന തുമ്മൽ, ചൊറിച്ചിൽ, ചുമ, ശ്വാസ തടസ്സം, പതിവില്ലാത്ത കിതപ്പ്, ഇടയ്ക്കിടെ പനിക്കുക തുടങ്ങിയ ലക്ഷണങ്ങൾ 
                ശ്രദ്ധയിൽ പെട്ടാൽ എത്രയും വേഗം വൈദ്യ സഹായം തേടുക 

ഉത്തര മലബാർ ഭാഗത്ത് ഇഴഞ്ഞ് നീങ്ങുന്ന NH പണികൾ ത്വരിതപ്പെടുത്താനും പൊടിശല്യവും അന്തരീക്ഷ മലിനീകരണവും തടയാനുള്ള നടപടികൾ എടുക്കാനും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടാൻ സമ്മേളനം പ്രമേയം പാസ്സാക്കി .

അടുത്ത ഒരു വർഷത്തേക്ക് കൂടി കണ്ണൂർ ചെസ്റ്റ് സൊസൈറ്റി (KCS) പ്രസിഡന്റ് ഡോ. ജാഫർ ബഷീർ (തളിപ്പറമ്പ്)
സെക്രട്ടറി ഡോ. വിഷ്ണു ജി കൃഷ്ണൻ (കണ്ണൂർ), ട്രഷറർ ഡോ രജനി (പരിയാരം) എന്നിവർ തുടരാൻ സമ്മേളനം തീരുമാനിച്ചു.
 

facebook twitter