തലശ്ശേരി : ബിജെപി കണ്ണൂർ സൗത്ത് ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പ്രഖ്യാപിച്ചു. രാജൻ പുതുക്കുടി (മട്ടന്നൂർ), എം.പി. സുമേഷ് (തലശ്ശേരി), കെ.ബി. പ്രജിൽ (ചിറ്റാരിപ്പറമ്പ്), എൻ. രതി (പാനൂർ), സി.പി. സംഗീത (പാനൂർ), കെ. കാർത്തിക (പാനൂർ), വി.പി. ഷാജി മാസ്റ്റർ (കൂത്തുപറമ്പ്), ജോസ് എ വൺ (ഇരിട്ടി) വൈസ് പ്രസിഡന്റുമാർ.
എം.ആർ. സുരേഷ് (ഇരിട്ടി), വി.പി. സുരേന്ദ്രൻ മാസ്റ്റർ (പാനൂർ), അഡ്വ. ജി. ഷിജിലാൽ (പാനൂർ) ജനറൽ സെക്രട്ടറിമാർ. ഇ.പി. ബിജു (പാനൂർ), സുധ വാസു (പാനൂർ), റീന മനോഹരൻ (മട്ടന്നൂർ), പി.പി. ജയലക്ഷ്മി (ഇരിട്ടി), ദിവ്യ ചെള്ളത്ത് (ധർമ്മടം), പ്രീത പ്രദീപ് (തലശ്ശേരി), പി.ജി. സന്തോഷ് (പേരാവൂർ) സെകട്ടറിമാർ. കെ. അനിൽ കുമാർ ട്രഷറർ.