തലശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ഭർത്താവ് കസ്റ്റഡിയിൽ

11:22 AM Apr 20, 2025 | AVANI MV

തലശേരി : തലശേരിയിൽ ഭർതൃമതിയായ വീട്ടമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ ഭർത്താവിനെ തലശേരി ടൗൺ പൊലിസ് കസ്റ്റഡിയിലെടുത്തു.തലശേരി നഗരത്തിലെ കുയ്യാലി സ്വദേശിനി പി.ഷീനയാണ് മരിച്ചത്. ഭർത്താവ് ഉമേഷിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലി ലെ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
നിലത്ത് വീണു കിടന്ന ഷീനയെ 12 കാരിയായ മകളാണ് ആദ്യം കണ്ടത്. വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. 

അയൽവാസികളും പിന്നീട് പൊലിസുമെ ത്തി വീട്ടമ്മയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.ഷീനയും ഭർത്താവ് ഉമേഷും തമ്മിൽ വാക് തർക്കം ഉണ്ടാവുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ ഭർത്താവ് ഉമേഷിനെ തലശ്ശേരി പോലീസ് കസ്സഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷം അനന്തര നടപടികൾ സ്വീകരിക്കുമെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു.