+

സംസ്കരിക്കാൻ വിറകില്ല, പയ്യാമ്പലം ശ്മശാനത്ത് വീണ്ടും പ്രതിഷേധം: മൃതദേഹങ്ങളുമായി ബന്ധുക്കൾ കാത്തിരിക്കേണ്ടി വന്നത് രണ്ട് മണിക്കൂറോളം

സംസ്കരിക്കാൻ വിറകില്ലാതെ പയ്യാമ്പലം ശ്മശാനത്ത് വീണ്ടും മൃതദേഹങ്ങളോട് അനാദരവ്. തിങ്കളാഴ്ച്ച രാവിലെയാണ്  മൃതദേഹങ്ങളുമായി എത്തിയവർ  മണിക്കൂറുകളോളം സംസ്കാരം നടത്തുന്നതിനായി കാത്തിരിക്കേണ്ടി വന്നത് 'ഇതുവൻ പ്രതിഷേധത്തിന് ഇടയാക്കി. വിവരമറിഞ്ഞ്  സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

കണ്ണൂർ: സംസ്കരിക്കാൻ വിറകില്ലാതെ പയ്യാമ്പലം ശ്മശാനത്ത് വീണ്ടും മൃതദേഹങ്ങളോട് അനാദരവ്. തിങ്കളാഴ്ച്ച രാവിലെയാണ്  മൃതദേഹങ്ങളുമായി എത്തിയവർ  മണിക്കൂറുകളോളം സംസ്കാരം നടത്തുന്നതിനായി കാത്തിരിക്കേണ്ടി വന്നത് 'ഇതുവൻ പ്രതിഷേധത്തിന് ഇടയാക്കി. വിവരമറിഞ്ഞ്  സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.തിങ്കളാഴ്ച്ചരാവിലെ മൃതദേഹവുമായെത്തിയവർ വിറക് പുറത്ത് നിന്നെത്തിച്ചാണ് സംസ്കാരം നടത്തിയത്. 

അടുത്ത മൃതദേഹവുമായെത്തിവരിൽ നിന്നും കോർപറേഷൻ ഉദ്യോഗസ്ഥർ രസീതി മുറിക്കാൻ  മണിക്കൂറുകളോളം തയ്യാറായില്ല. തുടർന്ന് കോർപറേഷൻ തന്നെ മണിക്കൂറുകളെടുത്ത് വിറക് എത്തിച്ചതിന് ശേഷം രണ്ടു മണിക്കൂറോളം പിന്നിട്ടപ്പോഴാണ് സംസ്കാരം നടത്തിയത്. പ്രശ്നത്തെക്കുറിച്ച് ചോദിയ്യപ്പോൾ ഉദ്യോഗസ്ഥർ നിസഹരായി ഇരിക്കുകയാണ് ചെയ്തതെന്ന് മൃതദേഹവുമായി എത്തിയവർ പറഞ്ഞു. സ്ഥലത്തെത്തിയ കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പനോട് സംസ്കാരത്തിനെത്തിയവർ വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്.

No firewood for cremation, protests again at Payyambalam crematorium: Relatives had to wait with the bodies for two hours

ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ രഞ്ചിത്ത്, നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ഉൾപ്പെടെയുള്ള നേതാക്കളും സ്ഥലത്തെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ സ്ഥലത്തെത്തി കൂടിയാലോചനയിലൂടെ അടിയന്തിരമായി വിറകെത്തിച്ചു പ്രശ്നം പരിഹരിച്ചു. ഇതു കാരണം മൃതദേഹങ്ങളുമായി എത്തിയവർക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവന്നു.
പയ്യാമ്പലം ശ്മശാനത്തിലെ അവസ്ഥ കേട്ടുകേൾവിയില്ലാത്തതാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 
കെ കെ രാഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു

.നാട്ടിലെവിടെയും കേട്ടുകൾവിയിലാത്ത സംഭവമാണ് കണ്ണൂർ കോർപറേഷന്റെ അധീനതയിലുള്ള പയ്യാമ്പലം ശ്മശാനത്തിൽ നടന്നിട്ടുള്ളത്. രണ്ടുമണിക്കൂറാണ് വിറകില്ലാത്തത് കാരണം മൃതദേഹം സംസ്കരിക്കാനാവാതെ ബന്ധുക്കൾ ഉൾപ്പെടെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത് അത്യന്തം അപലനീയമാണെന്നും കെ കെ രാഗേഷ് പറഞ്ഞു. 

ഇത് സംബന്ധിച്ച് കാര്യങ്ങൾ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സിപിഎം കണ്ണൂർ ഏരിയാ കമ്മിറ്റി വിഷയത്തിൽ തദ്ദേശ സ്വയംഭരണമന്ത്രിക്ക് പരാതി നൽകുമെന്ന് ഏരിയാ സെക്രട്ടറി കെ പി സുധാകരൻ പറഞ്ഞു.

facebook twitter