+

കണ്ണൂരിൽ തീയ്യ ക്ഷേമ സഭയെ അനുകൂലിച്ച് സംസാരിച്ചതിന് വീടാക്രമണം നടത്തിയതായി പരാതി

തീയ്യക്ഷേമസഭയെ അനുകൂലിച്ച് സംസാരിച്ചതിന് ഒരു സംഘമാളുകൾ വീടുകയറി അക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പരിയാരം പൊലിസ് കേസെടുത്തു.

മാതമംഗലം : തീയ്യക്ഷേമസഭയെ അനുകൂലിച്ച് സംസാരിച്ചതിന് ഒരു സംഘമാളുകൾ വീടുകയറി അക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പരിയാരം പൊലിസ് കേസെടുത്തു.ആറത്തിപ്പറമ്പിലെ രതീഷ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.കാരാട്ടെ കുന്നപ്പട വീട്ടില്‍ കെ.പ്രകാശന്റെ(52) വീടിന്റെ വരാന്തയിലെയും ബെഡ്റൂമിന്റെയും ജനല്‍ ചില്ലുകളാണ് ആക്രമികള്‍ അടിച്ചുതകര്‍ത്തത്.


19 ന് രാത്രി 10 മണിക്കായിരുന്നു ആക്രമം നടന്നത്.
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവ് ഉല്‍സവവുമായി ബന്ധപ്പെട്ട് വാഹന പാര്‍ക്കിംഗിന ചൊല്ലി കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു.ഇതേപ്പറ്റി പ്രകാശന്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്.ആക്രമത്തില്‍ പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയുണ്ട്

facebook twitter