+

കണ്ണൂരിൽ ക്യൂബ് ഹ്രസ്വ ചിത്രമേള 23 ന് കേരള ബാങ്ക് ഹാളിൽ തുടങ്ങും

കണ്ണൂരിലെ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്കാരിക സംഘടനയായ ക്യൂബ് ഫിലിം സൊസൈറ്റിയും  പാലക്കാട് ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പും ചേർന്ന് കണ്ണൂരിൽ കേരള ബാങ്ക് ഹാളിൽ അതീവ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടത്തുന്നു. ഏപ്രിൽ 23ന് വൈകിട്ട് അഞ്ചു മണിക്ക് പ്രദർശനത്തിന് തുടക്കമാവും. 

 കണ്ണൂർ :കണ്ണൂരിലെ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്കാരിക സംഘടനയായ ക്യൂബ് ഫിലിം സൊസൈറ്റിയും  പാലക്കാട് ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പും ചേർന്ന് കണ്ണൂരിൽ കേരള ബാങ്ക് ഹാളിൽ അതീവ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടത്തുന്നു. ഏപ്രിൽ 23ന് വൈകിട്ട് അഞ്ചു മണിക്ക് പ്രദർശനത്തിന് തുടക്കമാവും. 

ഹൈക്കു ചിത്രങ്ങൾ, ഒരു മിനിറ്റ് ചിത്രങ്ങൾ, അഞ്ചു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ചിത്രങ്ങൾ, ഇൻസൈറ്റ് നിർമ്മിച്ച ചിത്രങ്ങൾ, തെരഞ്ഞെടുത്ത വിദേശ ഹ്രസ്വചിത്രങ്ങൾ വിഭാഗങ്ങളിലായി 49 ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചിത്രങ്ങൾ മുൻനിർത്തി ഓപ്പൺ ഫോറവും നടക്കും. പ്രവേശനം സൗജന്യമാണ്. 


സെപ്റ്റംബർ 13, 14 തീയതികളിൽ ഇൻസൈറ്റ് പതിനഞ്ചാമത് അന്താരാഷ്ട്ര ചലചിത്രമേള പാലക്കാട് നടക്കും. മേളയുടെ മുന്നോടിയായി കേരളത്തിലുടനീളം ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ച് സാധാരണക്കാരിൽ ഹ്രസ്വചിത്രങ്ങളുടെ ശക്തിയും സൗന്ദര്യവും സ്വാധീന ശക്തിയും സാധ്യതകളും സംബന്ധിച്ച് ശരിയായ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. വാർത്താസമ്മേളനത്തിൽ മേതിൽ കോമളൻ, കെ വി വിൽസൻറ്, സി മോഹനൻ , കെ പി രഘുനാഥൻ എന്നിവർ പങ്കെടുത്തു

facebook twitter